Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Governor

ഗ​വ​ർ​ണ​ർ ഇ​ല്ലാ​ത്ത അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്നു; ആ​ർ​ലേ​ക്ക​ർ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റിനെ വിമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഗ​വ​ർ​ണ​ർ ഇ​ല്ലാ​ത്ത അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് മേ​ധാ​വി​യെ വി​ളി​ച്ചു​വ​രു​ത്തി​യ ന​ട​പ​ടി ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. ​

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​ൽ ക​ട​ന്നു​ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.  അ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ലി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെയ്തിട്ടില്ല.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി സം​ഘ​പ​രി​വാ​ർ വി​ധേ​യ​ത്വം കാ​ണി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് വ​ലി​യ സ​ന്ദേ​ശം ന​ൽ​കും. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ​യും പി​ണ​റാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. 

വി​ദ്യാ​ർ​ഥി​ക​ൾ വി​സി​യെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞതാണ്. ഐ​ഷി ഘോ​ഷി​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ലും സ​ർ​ക്കാ​ർ കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക്ഷേ​മ​പെ​ൻ​ഷ​ൻ ഓ​ണ​ത്തി​ന് മു​മ്പ് ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ലും ഉ​റ​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് മാ​സം​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​സ്ഥി​തി മാ​റ്റി​ക്കാ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ക​ട​മെ​ടു​പ്പ് പ​രി​ധി ക​വി​ഞ്ഞ​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന മാ​സ​ത്തെ ക​ട​മെ​ടു​പ്പ് പ​രി​ധി 2,022 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്നും ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. നേ​ര​ത്തെ ക​ട​മെ​ടു​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ച സ​തീ​ശ​ൻ ത​ന്‍റെ പ​ഴ​യ നി​ല​പാ​ട് തെ​റ്റാ​യി​രു​ന്നു​വെ​ന്ന് സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​കു​മോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

National

ഗോവ വിമോചനസമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍

കോ​​​ഴി​​​ക്കോ​​​ട്: സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​വും ഗോ​​​വ​​​യി​​​ല്‍ പോ​​​ര്‍ച്ചു​​​ഗീ​​​സ് ഭ​​​ര​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രേ അ​​​മ്പ​​​തു​​​ക​​​ളി​​​ല്‍ ന​​​ട​​​ന്ന വി​​​മോ​​​ച​​​നസ​​​മ​​​ര​​​ത്തി​​​ന് കോ​​​ണ്‍ഗ്ര​​​സ് എതി​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഗ​​​വ​​​ര്‍ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ര്‍ലേ​​​ക്ക​​​ര്‍.

ഗോ​​​വ വി​​​മോ​​​ച​​​നസ​​​മ​​​ര​​​ത്തി​​​ന്‍റെ 70-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഗോ​​​വ വി​​​മോ​​​ച​​​ന​​​സ​​​മ​​​ര അ​​​നു​​​സ്മ​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സ​​​മ​​​ര​​​സേ​​​നാ​​​നി​​​ക​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​രും ആ ​​​സ​​​മ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തുകൊ​​​ണ്ട് എ​​​ഐ​​​സി​​​സി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. ഗോ​​​വ​​​യ്ക്ക് സ്വാ​​​ത​​​ന്ത്ര്യം ന​​​ല്‍കി​​​യാ​​​ല്‍ ഗോ​​​വ​​​ന്‍ ജ​​​ന​​​ത പ​​​ര​​​സ്പ​​​രം സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലേ​​​ര്‍പ്പെ​​​ടു​​​മെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് എ​​​ഐ​​​സി​​​സി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

ഗോ​​​വ​​​യി​​​ലെ നി​​​ശാ​​​ക്ല​​​ബ്ബി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടിത്തം ഇ​​​രു​​​ത്തി ചി​​​ന്തി​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും നി​​​ശാ​​​ക്ല​​​ബ് സം​​​സ്‌​​​കാ​​​രം വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ച് സ​​​മൂ​​​ഹം ജാ​​​ഗ്ര​​​ത​​​പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ശ്ചാ​​​ത്യ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ അ​​​ധി​​​നി​​​വേ​​​ശം സ​​​ര്‍ക്കാ​​​രിന് മാ​​​ത്രം ത​​​ട​​​യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ല, സ​​​മൂ​​​ഹ​​​ത്തി​​​നുകൂ​​​ടി അ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നും ഗ​​​വ​​​ര്‍ണ​​​ര്‍ പ​​​റ​​​ഞ്ഞു.

Kerala

സാമൂഹ്യ കേരളത്തിന് ‘സഹൃദയ’ പ്രചോദനം: ഗവർണർ

കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ന്മ​​​യും ക​​​രു​​​ണ​​​യും അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​തൃ​​​ക​​​യും പ്ര​​​ചോ​​​ദ​​​ന​​​വു​​​മാ​​​കാ​​​ൻ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യ്ക്കു സാ​​​ധി​​​ച്ചെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ. സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ വ​​​ജ്ര​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​റു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്കാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ആ​​​ത്മ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​ണു ജൂ​​​ബി​​​ലി. സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലാ​​​നും അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​മി​​​തി​​​ക​​​ളു​​​ണ്ട്.

അ​​​ത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് സ​​​ഹൃ​​​ദ​​​യ പോ​​​ലു​​​ള്ള സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു ക​​​ഴി​​​യും. മ​​​റ്റു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് എ​​​ന്തെ​​​ങ്കി​​​ലും ല​​​ഭി​​​ക്കു​​​മെ​​​ന്ന് ചി​​​ന്തി​​​ക്കാ​​​തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും സ​​​മൃ​​​ദ്ധി ന​​​ൽ​​​കി ന​​​ദി​​​ക​​​ൾ ഒ​​​ഴു​​​കു​​​ന്ന​​​തു​​​പോ​​​ലെ ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​വും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ന്മ​​​യും പ്ര​​​ചോ​​​ദ​​​ന​​​വു​​​മാ​​​ക​​​ണം. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ന​​​ന്മ ചെ​​​യ്യു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ആ​​​ന​​​ന്ദ​​​മാ​​​ണ് മ​​​റ്റെ​​​ല്ലാ സ​​​ന്തോ​​​ഷ​​​ങ്ങ​​​ളേ​​​ക്കാ​​​ളും പ്ര​​​ധാ​​​ന​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

വ​​​ജ്ര​​​ജൂ​​​ബി​​​ലി സ്മാ​​​ര​​​ക​​​മാ​​​യി സ​​​ഹൃ​​​ദ​​​യ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ച്ചു.
സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ ത്ത്, അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​ആ​​​ന്‍റോ ചേ​​​രാം​​​തു​​​രു​​​ത്തി, സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ൽ, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​തി​​​യാ​​​പ​​​റ​​​മ്പി​​​ൽ, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സി​​​ബി​​​ൻ മ​​​ന​​​യം​​​പി​​​ള്ളി, വി​​​ൻ സെ​​​ന്‍റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് ലൂ​​​ക്കോ​​​സ്, ജോ​​​ബി മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ സ​​​ഹ​​​കാ​​​രി​​​ക​​​ളെ​​​യും ഗ്രാ​​​മ​​​ത​​​ല​​​ങ്ങ​​​ളി​​​ലെ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു. സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

ര​ജി​സ്ട്രാ​റെ കു​റ്റ​പ്പെ​ടു​ത്തി വൈ​സ് ചാ​ന്‍​സ​ല​റു​ടെ റി​പ്പോ​ര്‍​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ലെ  സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്ട്രാ​​​റെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്. ഗ​​​വ​​​ര്‍​ണ​​​റെ ബോ​​​ധ​​​പൂ​​​ര്‍​വം ത​​​ട​​​ഞ്ഞു എ​​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ര്‍​ട്ട് വി​​​സി ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ചു.

ര​​​ജി​​​സ്ട്രാ​​​ര്‍ ബാ​​​ഹ്യ​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി. വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്തു. പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്  വ്യ​​​ക്ത​​​മാ​​​യ  കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ല. ഗ​​​വ​​​ര്‍​ണ​​​ര്‍ സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ എ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ മെ​​​യി​​​ല്‍ രാ​​​ജ്ഭ​​​വ​​​ന് അ​​​യ​​​ച്ച​​​തെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ലെ  സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്ട്രാ​​​റെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്.

ഗ​​​വ​​​ര്‍​ണ​​​റെ ബോ​​​ധ​​​പൂ​​​ര്‍​വം ത​​​ട​​​ഞ്ഞു എ​​​ന്നു റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ള്ള​​​താ​​​യാ​​​ണ് വി​​​വ​​​രം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ര്‍​ട്ട് വി​​​സി ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ചു. ര​​​ജി​​​സ്ട്രാ​​​ര്‍ ബാ​​​ഹ്യ​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നു വ​​​ഴ​​​ങ്ങി. വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്തു. പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ന്  വ്യ​​​ക്ത​​​മാ​​​യ  കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ല. ഗ​​​വ​​​ര്‍​ണ​​​ര്‍ സെ​​​ന​​​റ്റ് ഹാ​​​ളി​​​ല്‍ എ​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ മെ​​​യി​​​ല്‍ രാ​​​ജ്ഭ​​​വ​​​ന് അ​​​യ​​​ച്ച​​​തെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. 

 ര​​​ജി​​​സ്ട്രാ​​​റു​​​ടെ പെ​​​രു​​​മാ​​​റ്റം അ​​​നു​​​ചി​​​ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ണ്ട്. ക്രി​​​മി​​​ന​​​ല്‍ സ്വ​​​ഭാ​​​വ​​​മു​​​ള്ള പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ല്‍ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ സൂ​​​ച​​​ന​​​യു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ര​​​ജി​​​സ്ട്രാ​​​റു​​​ടെ ചു​​​മ​​​ത​​​ല നി​​​ര്‍​വ​​​ഹി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​ത്.     സം​​​ഘാ​​​ട​​​ക​​​ര്‍ നി​​​ബ​​​ന്ധ​​​ന ലം​​​ഘി​​​ച്ചു എ​​​ന്ന് പി​​​ആ​​​ര്‍​ഒ​​​യും സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റും റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്‌​​​ന​​​മു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സും അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ​​​യാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട​​​തും പ​​​രി​​​പാ​​​ടി റ​​​ദ്ദാ​​​ക്കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് ര​​​ജി​​​സ്ട്രാ​​​റു​​​ടെ റി​​​പ്പോ​​​ര്‍​ട്ട്. ഗ​​​വ​​​ര്‍​ണ​​​റോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ര്‍ ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

ജാ​ഗ്ര​ത​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യം: ഗ​വ​ർ​ണ​ർ അ​ർ​ലേ​ക്ക​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​താ​​​​ന്ത ജാ​​​​ഗ്ര​​​​ത​​​​യാ​​​​ണ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​നും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ര​​​​ള ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ർ​​​​ലേ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​ക്കാ​​​​ല​​​​ത്ത് ഉ​​​​ണ്ടാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ഗോ​​​​വ ഗ​​​​വ​​​​ർ​​​​ണ​​​​ർ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ൻ പി​​​​ള്ള എ​​​​ഴു​​​​തി​​​​യ ര​​​​ണ്ടു പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​കാ​​​​ശ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യു​​​​ടെ 21 മാ​​​​സ​​​​ങ്ങ​​​​ൾ പൗ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ത്തു​​​​മാ​​​​ണ് മു​​​​ന്നേ​​​​റി​​​​യ​​​​ത്. അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭീ​​​​ഷ​​​​ണി​​​​ക​​​​ളു​​​​ടെ​​​​യും ഒ​​​​രു കാ​​​​ല​​​​ഘ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള വി​​​​ശ്വാ​​​​സം ത​​​​ന്നെ​​​​യാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​നു​​​​ള്ള വ​​​​ഴി തു​​​​റ​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​സ്കാ​​​​ര​​​​ത്തി​​​​ൽ അ​​​​വി​​​​ഭാ​​​​ജ്യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നും അ​​​​തു ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്ന് ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​സ്റ്റീ​​​​സ് സ​​​​യ്യി​​​​ദ് അ​​​​ബ്ദു​​​​ൾ ന​​​​സീ​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. കേ​​​​ന്ദ്ര സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ജി. ​​​​ഗോ​​​​പ​​​​കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ കാ​​​​ലി​​​​ക്ക​​​​റ്റ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ൻ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ അ​​​​ബ്ദു​​​​ൾ സ​​​​ലാം, മു​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി എം.​​​​ആ​​​​ർ. ഹ​​​​രി​​​​ഹ​​​​ര​​​​ൻ നാ​​​​യ​​​​ർ, കെ. ​​​​രാ​​​​മ​​​​ൻ പി​​​​ള്ള തു​​​​ട​​​​ങ്ങി​​​​യവർ പ​​​​ങ്കെ​​​​ടു​​​​ത്തു.

 

Latest News

Corehub Up